Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Malayalee Council

Europe

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു

റോം: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സി​ന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു. റോ​മി​ൽ കൂ​ടി​യ യോ​ഗം പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ണ്ടൂ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു സോ​മ​തീ​രം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി അ​നു​മോ​ദി​ച്ചു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ മൂ​സ കോ​യ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​യു. മ​ത്താ​യി, വെ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ൾ​സ്, ആ​ൻ​സി ജോ​യി എ​ന്നി​വ​ർ സം​ഘ​ട​ന​യെ കു​റി​ച്ചും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​സോ​ജി അ​ല​ക്സ്, പ്ര​സി​ഡ​ന്‍റ് അ​ജി​ത് പാ​ലി​യ​ത്ത് എ​ന്നി​വ​ർ യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​മ​ൺ​സ് ഫോ​റ​വും യൂ​ത്ത് ഫോ​റ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ പ്രൊ​വി​ൻ​സി​ലേ​ക് ചേ​ർ​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ജെ​ജി മാ​ന്നാ​ർ, ഷി​ജി ജോ​സ​ഫ്‌, ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ്, ലി​ബി​ൻ ചു​ങ്ക​ത്ത്, ജോ​മോ​ൻ പ​ത്തി​ൽ​ചി​റ, മോ​ബി​ൻ വ​ർ​ഗീ​സ്, ബെ​ന്നി അ​രീ​ക്ക​ര, ജി​നോ സി. ​ജോ​സ​ഫ്, ബി​നു പ​ന​ച്ച​വി​ള, രാ​ജീ​വ് വേ​ങ്ങാ​ട്ട്, സ​നി​ൽ മ​ണ​വാ​ള​ൻ, ഡി​വി​ൻ ഡേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഡ​ബ്ല്യു​എം​സി ബെ​ൽ​ഫാ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ക​ലാ​സ​ന്ധ്യ​യും 21ന്

​ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​എം​സി) ബെ​ൽ​ഫാ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​സ​ന്ധ്യ​യും ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​രം സെ​ന്‍റ് കോ​ൾ​മ്‌​സി​ല്ലെ​സ് ഹാ​ൾ, ബാ​ലി​ഹാ​ക്ക​മോ​ർ, ബെ​ൽ​ഫാ​സ്റ്റി​ൽ വ​ച്ച് ന​ട​ക്കും.

ആ​ഗോ​ള നേ​തൃ​ത്ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യും ഉ​ത്ത​ര അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​വും കൈ​വ​രി​ക്കു​മ്പോ​ൾ, സം​സ്കാ​രം, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം, യു​വ​ശ​ക്തീ​ക​ര​ണം, ആ​ഗോ​ള നെ​റ്റ്‌​വ​ർ​ക്കിം​ഗ് എ​ന്നി​വ​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ലേ​ക്കു ഡ​ബ്ല്യു​എം​സി പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

NRI

പ്രതീക്ഷകളുടെ തോണി തുഴഞ്ഞു സ്മി​ത; കെെ​ത്താ​ങ്ങാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ

കൊ​ച്ചി: വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വ​ള​ന്ത​കാ​ട് ദീ​പി​ലെ വീ​ട്ടി​ൽ പ്രാ​യ​മാ​യ അ​മ്മ​യ്ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​നു​മൊ​പ്പം ക​ഴി​യു​ന്ന സ്മി​ത​യ്ക്ക് കെെ​ത്താ​ങ്ങാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ. സ്വ​ന്തം വ​ള്ളം എ​ന്ന സ്മി​ത​യു​ടെ സ്വ​പ്ന​മാ​ണ് ഡ​ബ്ല്യു​എം​സി തി​രു​കൊ​ച്ചി പ്രൊ​വി​ൻ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

വ​ള​ന്ത​കാ​ട്ടി​ലെ സ്മി​ത​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​കൊ​ച്ചി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ സി. ​അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നും ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു​വും ചേ​ർ​ന്ന് വ​ള്ളം സ്മി​ത​യ്ക്ക് കൈ​മാ​റി.

 

Latest News

Up